ചന്ദനം മുറിച്ച് കടത്തിയ ആര്‍എസ്എസുകാരനടക്കം രണ്ടുപേര്‍ പിടിയില്‍

കൂത്തുപറമ്പ്: ചന്ദനം മുറിച്ച് കടത്തുന്നതിനിടയില്‍ ആര്‍എസ്എസുക്കാരനടക്കം രണ്ടുപേര്‍ പിടിയില്‍. നീര്‍വേലി ഏളക്കുഴിയിലെ കേളോത്ത് വീട്ടില്‍ പി കെ ശ്രീജിത്ത് (24), കണ്ടംകുന്നിലെ റൗഫ് (40) എന്നിവരെയാണ്ചന്ദനം സഹിതം നാട്ടുക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.15 കിലോയിലധികം ചന്ദനം ഇവരില്‍ നിന്ന്‌ പിടിച്ചെടുത്തു.തിങ്കളാഴ്ച്ച രാത്രി 8ഓടെയാണ് സംഭവം. മെരുവമ്പായി ഹെല്‍ത്ത് സെന്ററില്‍ വച്ച് ചന്ദനം മുറിച്ച് ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുമ്പോഴാണ് ശ്രീജിത്തിനെ പിടികൂടിയത്.ഇതിന് മുമ്പും ഈ ഭാഗത്ത് നിന്ന് ചന്ദനം മോഷണം പോയിരുന്നു. അതിനാല്‍ നാട്ടുക്കാര്‍ ഈ പരിസരം നീരിക്ഷണത്തില്‍ വച്ചിരുന്നു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് ശ്രീജിത്ത്. നീര്‍വേലിയില്‍ സിപിഎം പ്രവര്‍ത്തകരായ സഹോദരങ്ങളെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചതിലും ആയിത്തര തണ്ടിയാംക്കണ്ടിയില്‍ സിപി എം പ്രവര്‍ത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും പ്രതിയാണ്.

RELATED STORIES

Share it
Top