ഹൈദരാബാദ് ഓപണ്‍ കിരീടം സമീര്‍ വര്‍മയ്ക്ക്


ഹൈദരാബാദ്: ഇന്ത്യയുടെ ലോക 21ാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സമീര്‍ മര്‍മയ്ക്ക് ഹൈദരാബാദ് ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ മലേസ്യയുടെ സൂങ് ജോയെയാണ് ടൂര്‍ണമെന്റിലെ ടോപ് സീഡായ ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-15,21-18. കൂടാതെ, പുരുഷ ഡബിള്‍സില്‍ സാത്വിക് സായ് രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും കിരീടം ചൂടി.
മൂന്നാം സീഡായ അക്ബര്‍ ബിന്റാങ് കഹ്യോനോ-മൊഹ് റേസ പഹ്ലവി ഇസ്ഫഹാനി എന്നിവരടങ്ങിയ ഇന്തോനീസ്യന്‍ ജോടിയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-16,21-14.
അതേസമയം, മിക്‌സഡ് ഡബിള്‍സിലെ ഫൈനലില്‍ ഇന്ത്യന്‍ ജോടിക്ക് പരാജയം നേരിടേണ്ടി വന്നു. ഈ ഇനത്തിലെ ഒന്നാം സീഡായ പ്രണവ് ചോപ്ര-സിക്കി റെഡ്ഡി സഖ്യം മലേസ്യയുടെ അക്ബര്‍ ബിന്റാങ് കഹ്യോനോ-വിന്നി ഒക്ടാവിന കന്റോ എന്നിവരടങ്ങിയ ജോടിയോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. സ്‌കോര്‍ 21-15, 19-21, 23-25.

RELATED STORIES

Share it
Top