പോലിസ് നോക്കിനില്‍ക്കേ ജാമ്യമില്ലാ കേസിലെ പ്രതിയായ സാധ്വി സരസ്വതി ശബരിമല രക്ഷായാത്രയില്‍ പങ്കെടുത്ത് മടങ്ങി

കോഴിക്കോട്: വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയതിന് ബദിയടുക്ക പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാധ്വി ബാലിക സരസ്വതി പോലിസ് നോക്കിനില്‍ക്കെ പന്തളത്ത് നിന്ന് ആരംഭിച്ച ശബരിമല രക്ഷായാത്രയില്‍ പങ്കെടുത്ത് മടങ്ങി. ശബരിമല രക്ഷായാത്ര ഉദ്ഘാടനം ചെയ്തതും ബാലിക സരസ്വതി ആയിരുന്നു. അറസ്റ്റ് ചെയ്യേണ്ട പ്രതി പങ്കെടുത്ത റാലിയ്ക്കാണ് പോലിസ് സംരക്ഷണം നല്‍കിയത്.


ഏപ്രിലില്‍ ഹിന്ദുസമാജോല്‍സവത്തോടനുബന്ധിച്ച് നടന്ന പരിപാടില്‍ ജിഹാദികളേയും ഗോമാതാക്കളെ കൊല്ലുന്നവരേയും കഴുത്ത് വെട്ടണമെന്നും ഭാരത് മാതാ കീ ജയ് വിളിക്കാത്തര്‍ ഇന്ത്യ വിടണമെന്നും സരസ്വതി പറഞ്ഞിരുന്നു.മതവികാരം വൃണപ്പെടുത്തുന്ന തരത്തിലുള്ള പ്രഖ്യാപനം നടത്തി, ബോധപൂര്‍വ്വം കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി സാധ്വി സരസ്വതിക്കെതിരെ ബദിയടുക്ക പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. തുടക്കത്തില്‍ ബദിയടുക്ക പോലിസ് സ്വാധിക്കെതിരേ കേസെടുക്കാന്‍ പോലും തയ്യാറായിരുന്നില്ല. ഇത് പോലിസിനെതിരേ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.പോലിസ് സംഘപരിവാരത്തോട് കാണിക്കുന്ന വിധേയത്വം ഇതോടെ ചര്‍ച്ചയായിരുന്നു. നൗഫല്‍ ഉളിയത്തടുക്കയാണ് ജില്ലാ പോലിസ് മേധാവിക്കു നല്‍കിയ പരാതിയിലായിരുന്നു പോലിസ് നടപടി.

RELATED STORIES

Share it
Top