ശബരിമല സ്ത്രീ പ്രവേശനം: റിവ്യൂ ഹരജി ആവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചുതിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
റിവ്യു ഹരജി നല്‍കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം ഉചിതമായില്ലെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയസാമൂഹിക ആധ്യാത്മിക തലത്തില്‍ സമഗ്രമായ ആശയ വിനിമയം നടത്തിയതിന് ശേഷം വേണമായിരുന്നു നിലപാടെടുക്കാനെന്നും സുധീരന്റെ കത്തിലുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഈ വിഷയത്തില്‍ സ്വതന്ത്ര നിലപാട് എടുക്കാന്‍ കഴിയേണ്ടതായിരുന്നുവെന്നും അതിന് കഴിയാത്ത സാഹചര്യമുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഈയൊരു അവസ്ഥ ഒഴിവാക്കിയേ മതിയാകൂ- കത്തില്‍ സുധീരന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top