ശബരിമലയിലേക്ക് എന്‍ഡിഎ രഥയാത്ര സംഘടിപ്പിക്കുന്നുതിരുവനന്തപുരം : ശബരിമല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍ഡിഎ സംസ്ഥാനത്ത് രഥയാത്ര നടത്തും. നവംബര്‍ എട്ടു മുതല്‍ കാസര്‍കോടു നിന്ന് ശബരിമലയിലേക്കാണ് രഥയാത്ര സംഘടിപ്പിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണ് യാത്ര നയിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള അറിയിച്ചതാണിത്.
ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കാന്‍ സമരം തുടരുമെന്ന് ശ്രീധരന്‍പള്ള പറഞ്ഞു. അമിത് ഷായുടെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും പിണറായി സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാരല്ല, ജനങ്ങള്‍ വലിച്ചു താഴെയിടുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top