ശബരിമല വിധി: സ്വാഗതം ചെയ്ത് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രിംകോടതി വിധിയെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി മന്ത്രി കടകംപള്ളി. ശബരിമലയില്‍ അല്ല ഏത് ആരാധനാലയത്തിലും വിവേചനങ്ങള്‍ പാടില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. സുപ്രിംകോടതി മുമ്പാകെ വന്ന ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ചരിത്രപരമായ വിധിയാണ് കോടതിയുടേത്.ജാതി,മത വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്ന ക്ഷേത്ര സങ്കേതമാണ് ശബരിമല. ഒരു നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിച്ചിരുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വ്യക്തമാക്കുന്നതാണ് കോടതി വിധി. വിശ്വാസത്തിന്റെ പേരില്‍ അവകാശം ലംഘിക്കാന്‍ പാടില്ലെന്ന തരത്തിലാണ് വിധി. ഈ വിധി എങ്ങനെ നടപ്പാക്കണമെന്നത് വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. ആചാരങ്ങള്‍ കാലാനുസൃതമായി മാറ്റി മുന്നോട്ട് പോകുന്ന പുരോഗമന നിലപാട് സ്വീകരിക്കുന്ന പൊതുസമൂഹം ഈ വിധി ഉള്‍ക്കൊള്ളുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top