ഭക്തര്‍ക്ക് സംരക്ഷണമെന്ന് കടകംപള്ളി: ഭക്തയാണ് ഞാന്‍ വരട്ടെ കടകംപള്ളി?ലക്ഷ്മി രാജീവ്

കോഴിക്കോട്: ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി പവിത്രമായ ശബരിമലയെ മാറ്റാന്‍ പാടില്ലെന്ന ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനോട് ഭക്തയാണെന്നും സംരക്ഷണം നല്‍കുമോയെന്നും ആറ്റുകാലമ്മയെ കുറിച്ചു പുസ്തകമെഴുതിയ ലക്ഷ്മി രാജീവ്. എറണാകുളം സ്വദേശിയും മോഡലുമായ രഹന ഫാത്തിമ, തെലുങ്ക് ചാനലായ മോജോ ടിവിയിലെ അവതാരക കവിത ജക്കാല എന്നിവര്‍പോലിസ് സംരക്ഷണയില്‍ ശബരിമല നടപന്തലില്‍ എത്തിയ സാഹചര്യത്തിലായിരുന്നു കടകംപള്ളിയുടെ പ്രതികരണം.ലക്ഷ്മി രാജീവിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം :

ഞാന്‍ ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നു. എന്റെ കൂടെ വരാന്‍ ഉറച്ച ഈശ്വര വിശ്വാസികള്‍ ആയ സ്ത്രീകള്‍ ആരെങ്കിലും ഉണ്ടോ? ശ്രീ കടകംപള്ളി വാക്ക് മാറരുത്. പോലസ് മേധാവിയും മിനിസ്റ്ററും ഉറപ്പു തന്നാല്‍ ഞാന്‍ വരും.ഞാന്‍ കടുത്ത ഭക്തയാണ്. ഞാന്‍ വരട്ടെ കടകംപള്ളി?

RELATED STORIES

Share it
Top