മണാലിയില്‍ റഷ്യന്‍ യുവതി ബലാല്‍സംഗത്തിനിരയായി

കുളു: വിനോദസഞ്ചാര കേന്ദ്രമായ മണാലിയില്‍ റഷ്യന്‍ യുവതി ബലാല്‍സംഗത്തിനിരയായി. ഗവേഷണ സംഘത്തിന്റെ കൂടെ വന്ന യുവതിയെയാണ് രണ്ട് യുവാക്കള്‍ ബലാല്‍സംഗം ചെയ്തത്. യുവതി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിനു സമീപത്ത് വച്ച് സംഘം അവരുടെ വാഹനത്തിലേക്ക് യുവതിയെ ബലം പ്രയോഗിച്ച് കയറ്റുകയായിരുന്നു.തുടര്‍ന്ന് ഓള്‍ഡ് മണാലിയ്ക്കും ഹദിംബാ ക്ഷേത്രത്തിനും ഇടയിലെ ഒറ്റപ്പെട്ട സ്ഥലത്ത് വച്ച് ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.യുവതിയുടെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു റഷ്യന്‍ എംബസിയെ വിവരം അറിയിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top