Flash News

രൂപ കൂപ്പുകുത്തി; ഡോളറിനെതിരെ രൂപയുടെ മൂല്യം 71.37

രൂപ കൂപ്പുകുത്തി; ഡോളറിനെതിരെ രൂപയുടെ മൂല്യം 71.37
X

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ചരിത്ര തകര്‍ച്ചയില്‍. എക്കാലത്തെയും താഴ്ന്ന നിരക്കിലേക്കാണ് കൂപ്പുകുത്തിയത്. ഡോളറിന് 71.37 രൂപയിലേക്കാണ് മൂല്യം എത്തിനില്‍ക്കുന്നത്. രൂപയുടെ മൂല്യത്തില്‍ 16 പൈസയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്.
വിദേശ വിനിമയത്തില്‍ താഴ്ന്ന നിരക്കില്‍ വിനിമയം ആരംഭിച്ച രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിയുകയായിരുന്നു. യുഎസ് ഡോളറിനുള്ള ആവശ്യക്കാരുടെ വലിയ വര്‍ദ്ധനവ് ദൃശ്യമായതോടെയാണ് രൂപയുടെ മൂല്യം കുറഞ്ഞത്. മറ്റ് വിദേശ കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യം ശക്തിപ്രാപിക്കുകയായിരുന്നു. ഇതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ ഡോളറിലേക്ക് തിരിഞ്ഞു. ഇതോടെ രൂപയുടെ മൂല്യവും ഇടിയുകയായിരുന്നു.
ക്രൂഡ് ഓയില്‍ വിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവും വ്യക്തമാണ്. ബാരലിന് 78.05 യു.എസ് ഡോളറാണ് ക്രൂഡ് ഓയിലിന്റെ ഇപ്പോഴത്തെ വില.
നേരത്തെ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ 21 പൈസ താഴ്ന്ന് 71.21ലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞ് ഏറ്റവും വലിയ തകര്‍ച്ച കണ്ടിരുന്നു. ഇതില്‍ നിന്നുമാണ് വീണ്ടും രൂപയുടെ മൂല്യം താഴ്ന്നത്.
Next Story

RELATED STORIES

Share it