Flash News

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ആഹ്വാനം:സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ആഹ്വാനം:സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X


കോഴിക്കോട്: കശ്മീരിലെ കഠ് വയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരായ അഞ്ച്‌പേര്‍ അറസ്റ്റില്‍. അഖില്‍, ഗോഗുല്‍ ശേഖര്‍,നിഖില്‍,അമര്‍നാഥ്,സുധീഷ് എന്നിവരാണ് പിടിയിലായത്. വോയ്‌സ് ഓഫ് ട്രൂത്ത്,ജസ്റ്റിസ് ഫോര്‍ സിസ്‌റ്റേഴ്‌സ് തുടങ്ങിയ വാട്‌സ്ആപ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.കൊല്ലം,വിഴിഞ്ഞം,പൂജപ്പുര,തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.

[caption id="attachment_362528" align="alignnone" width="600"] അഖില്‍[/caption]

[caption id="attachment_362527" align="alignnone" width="600"] ഗോഗുല്‍[/caption]

[caption id="attachment_362526" align="alignnone" width="600"] അമര്‍നാഥ്‌[/caption]

[caption id="attachment_362529" align="alignnone" width="600"] സിറില്‍[/caption]

[caption id="attachment_362531" align="alignnone" width="600"] സുധീഷ്‌[/caption]

അറസ്റ്റിലായവര്‍ മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും നിലവില്‍ ഇവര്‍ക്ക് ആര്‍എസ്എസുമായി ബന്ധമൊന്നുമില്ലെന്നുമാണ് പോലീസ്  പറയുന്നത്. മുന്‍ ആര്‍എസ് എസ് പ്രവര്‍ത്തകനായ അമര്‍നാഥ് ഇപ്പോള്‍ ശിവസേനയുടെ സജീവ പ്രവര്‍ത്തകനാണ്. കഠ്‌വ സംഭവത്തിന് പിന്നാലെ വോയ്‌സ് ഓഫ് ട്രൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്‌റ്റേഴ്‌സ് എന്നീ പേരുകളില്‍ രണ്ട് വാട്‌സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി. വിവിധ ജില്ലകളില്‍ നിന്നുള്ള 11 അഡ്മിന്‍മാരാണ് ഗ്രൂപ്പിനുള്ളത്. പിന്നീട് ഗ്രൂപ്പ് അഡ്മിന്‍മാരുടെ ഒരു പ്രത്യേക വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു. ആ ഗ്രൂപ്പ് വഴിയാണ് ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്യാനുള്ള തീരുമാനമെടുത്തത്. ഹര്‍ത്താല്‍ ആഹ്വാനത്തിന് കൂടുതല്‍ പ്രതികരണങ്ങള്‍ വന്നത് മലബാര്‍ മേഖലയില്‍ നിന്നായിരുന്നു. ഗ്രൂപ്പുകള്‍ വഴി ഹര്‍ത്താല്‍ ആഹ്വാനം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വര്‍ഗീയ കലാപമായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായവരെ വൈകിട്ട് മഞ്ചേരിയിലെ കോടതിയില്‍ ഹാജരാക്കി.
ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.വര്‍ഗീയ സംഘര്‍ഷവും കലാപവുമായിരുന്നു ഹര്‍ത്താലിന്റെ ലക്ഷ്യവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എതിര്‍വിഭാഗം ഹര്‍ത്താല്‍ ഏറ്റെടുക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്തരമൊരു ആഹ്വാനം നല്‍കിയത്. മലബാറില്‍ കലാപമുണ്ടാക്കാനും വര്‍ഗീയ വികാരം ആളിക്കത്തിക്കാനുമായിരുന്നു ഇവരുടെ ശ്രമമെന്നും ഇന്റലിജന്‍സ് പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it