ബിജെപി നേതാവിന്റെ നാവ് മുറിച്ചെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപയെന്ന് കോണ്‍ഗ്രസ് നേതാവ്

ഭോപ്പാല്‍: ബിജെപി നേതാവ് റാം ഖദത്തിന്റെ നാവ് മുറിച്ചെടുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് മുന്‍ മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായാ സുബോധ് സവോജി. പ്രണയാഭ്യര്‍ഥന നിരസിച്ചാല്‍ ആ പെണ്‍കുട്ടിയെ തട്ടികൊണ്ടുവന്ന് വിവാഹം നടത്താമെന്ന ഖദത്തിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് സവോജിയുടെ പ്രഖ്യാപനം.ബുല്‍ധാനയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സവോജി ഇങ്ങനെ പ്രതികരിച്ചത്. പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ ആ പെണ്‍കുട്ടിക്ക് സമ്മതം ഇല്ലെങ്കിലും തട്ടിക്കൊണ്ട് വന്നും പ്രണയാഭ്യര്‍ഥന നടത്തിയ ആണ്‍കുട്ടിക്ക് വിവാഹം ചെയ്ത് നല്‍കും എന്നാണ് റാം ഖദം നടത്തിയ വിവാദ പരാമര്‍ശം. ഇങ്ങനെ ആവശ്യമുണ്ടായല്‍ തന്നെ വിളിക്കാനായി ഫോണ്‍ നമ്പറും എംഎല്‍എ നല്‍കിയിരുന്നു.

RELATED STORIES

Share it
Top