രോഹന്‍ ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍


ന്യൂയോര്‍ക്: യു എസ് ഓപണിലെ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ അടങ്ങുന്ന സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വെസ്സെലിനോടൊപ്പം റാക്കറ്റേന്തിയ ഇന്ത്യന്‍ താരം ഫ്രഞ്ച് സഖ്യമായ ജെറിമി ചാര്‍ഡി-ഫാബ്രിക് മാര്‍ട്ടിന്‍സിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6,4-6,6-3. ടൂര്‍ണമെന്റില്‍ 15ാം സീഡായ ഇവര്‍ ക്വാര്‍ട്ടറില്‍ അഞ്ചാം സീഡായ യുവാന്‍ സെബാസ്റ്റ്യന്‍ കാബെല്‍-റോബര്‍ട്ട് ഫെറാഹ് എന്നീ കൊളംബിയന്‍ ജോടിയുമായി മാറ്റുരയ്ക്കും.

RELATED STORIES

Share it
Top