വാഹനാപകടത്തില്‍ മരിച്ച മണ്ണാര്‍ക്കാട് സ്വദേശി ശിഹാബിന്റെ മൃതദേഹം ചൊവ്വാഴ്ച്ച ഖബറടക്കുംറിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച മണ്ണാര്‍ക്കാട് പറശ്ശേരിയിലെ പൊതിയില്‍ അലിയുടെ മകന്‍ മുഹമ്മദ് ശിഹാബ് (23) ന്റെ മൃതദേഹം ചൊവ്വാഴ്ച്ച ഖബറടക്കും.

റിയാദ് റുമാ റോഡില്‍ റഫിയ എന്ന സ്ഥലത്തുവെച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷിഹാബും സുഹൃത്ത് മണ്ണാര്‍ക്കാട് മണലടി ചേരിക്കല്ലന്‍ നൗഫലും സഞ്ചരിച്ചിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ അപകടത്തില്‍ പെട്ടത്. ശിഹാബ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സാരമായി പരിക്ക് പറ്റിയ നൗഫലില്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ ഐ സി യു വിലാണ്.

ഇന്നലെ റിയാദ് ബവാദി പള്ളിയില്‍ വെച്ചു അസര്‍ നിസ്‌കാരാനന്തരം ജനാസ നമസ്‌കാരം നടത്തി രാത്രി 10.50 നുള്ള ഇത്തിഹാദ് എയര്‍വെയ്‌സി നാട്ടിലേക്ക് കൊണ്ടുവന്നു. റിയാദിലുള്ള കുടുംബക്കാരായ പൊതിയില്‍ കരീമും ഖാസിമും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ചൊവ്വാഴ്ച്ച രാവിലെ 8.35 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മണ്ണാര്‍ക്കാട് മണലടി ജുമാ മസ്ജിദില്‍ ഖബറടക്കും.

രണ്ട് വര്‍ഷം മുന്‍പാണ് ശിഹാബ് റിയാദില്‍ എത്തുന്നത്. വീടുപണി അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. അടുത്തമാസം വിവാഹത്തിനായി നാട്ടില്‍ പോകാന്‍ ഇരിക്കേവയാണ് മരണം സംഭവിച്ചത്. ഷഫീഖ്, അസ്മ എന്നവര്‍ സഹോദരങ്ങളാണ്.

RELATED STORIES

Share it
Top