സര്‍ക്കാര്‍ ബസ്സില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച റേഷന്‍ അരി പിടികൂടി


കൊല്ലം: തമിഴ്‌നാട് സര്‍ക്കാരിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച റേഷന്‍ അരി പിടികൂടി. 30 ചാക്ക് അരിയാണ് പുളിയറ ചെക്ക് പോസ്റ്റില്‍ പിടികൂടിയത്. ഒരു മാസം മുന്‍പ് ആര്യങ്കാവില്‍ ഇത്തരത്തില്‍ കടത്തികൊണ്ട് വന്ന് ശേഖരിച്ചിരുന്ന റേഷന്‍ അരി കേരള സിവില്‍ സപ്‌ളൈസ് അധികൃതര്‍ പിടികൂടിയിരുന്നു.

തമിഴ് നാട്ടില്‍ നിന്നു കേരളത്തിലേക്ക് അരി കടത്താന്‍ ലോബികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ബസ്സുകളില്‍ കടത്തികൊണ്ട് വരുന്നതാണ് ഇത്തരക്കാരുടെ പതിവ്. ബസില്‍ ഇത്രയും അധികം ചാക്ക് അരി കടത്തുന്നത് ആദ്യമായാണെന്ന് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

RELATED STORIES

Share it
Top