ചെന്നിത്തലയ്ക്ക് മറുപടി പിന്നീട്, യുഡിഎഫിന്റെ ശീലം വെച്ച് എല്‍ഡിഎഫിനെ വിലയിരുത്തരുത്-എക്‌സൈസ് മന്ത്രിതിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പത്തു ചോദ്യങ്ങള്‍ക്കുള്ള മറുപടി പിന്നീട് പറയാമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ആരോപണം ഉന്നയിച്ചവര്‍ തന്നെയാണ് അത് തെളിയിക്കേണ്ടതെന്നും വിശദീകരണം ആവശ്യമുള്ളവയ്ക്ക് മറുപടി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
യുഡിഎഫിന്റെ ശീലം വെച്ച് എല്‍ഡിഎഫിനെ വിലയിരുത്തരുത്. എല്‍ഡിഎഫിന്റെ മദ്യനയം വെച്ചാണ് അനുമതി നല്‍കിയത്.
ബ്രുവറി അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ എല്ലാവര്‍ക്കും പരിശോധിക്കാം. തെറ്റായി ഒന്നും നടന്നിട്ടില്ല. മദ്യഉപഭോഗം കുറയ്ക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ? മദ്യഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം അറിയിച്ചു

RELATED STORIES

Share it
Top