ബിജെപിക്കെതിരെ തെന്നിന്ത്യന്‍ കൂട്ടായ്മ; കര്‍ണാടക-ആന്ധ്രാ മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിഹൈദരാബാദ്: തെന്നിന്ത്യയില്‍ നിന്ന് ബിജെപിയെ അകറ്റുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ ശക്തിപ്പെടുന്നു. ഇതിന്റെ ഭാഗമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കൂടിക്കാഴ്ച നടത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കുന്നത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കഞ്ഞ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് പറഞ്ഞു. ഇതൊരു ചെറിയ കൂടിക്കാഴ്ച അല്ല, വരും നാളുകളിലും ചര്‍ച്ച പുരോഗമിക്കും എന്നും ചന്ദ്രബാബു പറഞ്ഞു. ബിജെപി നയിക്കുന്ന എന്‍ഡിഎക്ക് ബദലായി ഉയരുക എന്നതാണ് ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നിലവിലുള്ള ഈ വ്യവസ്ഥയെ മാറ്റേണ്ടതായുണ്ട്' എന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ പ്രതികരണം.
ജനതാദള്‍ സെക്യുലര്‍ നേതാവായ കുമാരസ്വാമി തിരുപതിയിലേക്ക് പോകുന്നതിനിടയില്‍ വിജയവാഡയില്‍ നിര്‍ത്തി ചന്ദ്രബാബു നായിഡുവിനെ സന്ദര്‍ശിക്കുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി കസേര ലക്ഷ്യമിടുന്നവര്‍ അല്ലെന്നും തങ്ങളുടെ പ്രധാന ലക്ഷ്യം എന്‍ഡിഎയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്നതാണ് എന്നും കുമാരസ്വാമി പറഞ്ഞു. അരമണിക്കൂര്‍ നേരത്തോളം കൂടിക്കാഴ്ച തുടര്‍ന്നു.

RELATED STORIES

Share it
Top