കേരളത്തിന് കുവൈത്തില്‍ നിന്ന് 11 കോടിയെത്തും

കുവൈത്ത് സിറ്റി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുവൈത്തില്‍ നിന്നും 11 കോടി രൂപയുടെ സഹായമെത്തും.നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടര്‍ ഡോ. രവി പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം,നോര്‍ക്കയും ലോകകേരള സഭയും ലക്ഷ്യമിടുന്നത് 30കോടിരൂപ സമാഹരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കുവൈത്തില്‍ നോര്‍ക്ക വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 28ലധികം കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഒറ്റദിവസം കൊണ്ട് 5.5 കോടിയുടെ സഹായ വാഗ്ദാനം ലഭിക്കുകയും ചെയ്തു. ഇത് കൂടാതെ മറ്റ് വ്യക്തികളും കമ്പനികളും നല്‍കിയതാണ് ബാക്കി തുക. ഈ മാസം 20നു വ്യവസായ മന്ത്രി ഇപി ജയരാജന്‍ കുവൈത്തില്‍ എത്തുന്നുണ്ട്. അപ്പോഴേക്കും 30 കോടി രൂപയെന്ന ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നാണു സംഘാടകര്‍ പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍സ് ഇന്‍ കുവൈത്ത് വാര്‍ത്താ സൈറ്റ് റിപോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top