വീട്ടമ്മയെ പീഡിപ്പിച്ചു: വയനാട്ടില്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ പീഡിപ്പിച്ചെന്ന് വ്യക്തമാക്കി വീട്ടമ്മ നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തതിനെ തുടര്‍ന്ന് സിപിഎം നേതാവായ സി ആര്‍ കറപ്പന്‍ നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.വീട്ടില്‍ കയറി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.സംഭവത്തില്‍ യുഡിഎഫും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ കറപ്പനോട് പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. മെമ്പര്‍ സ്ഥാനവും ഒഴിയാന്‍ ആവശ്യപ്പെട്ടിടുണ്ട്.

RELATED STORIES

Share it
Top