ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി 20 വരെ നീട്ടി
BY afsal ph aph6 Oct 2018 4:13 PM GMT

X
afsal ph aph6 Oct 2018 4:13 PM GMT

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് ബിഷപ്പിനെ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഉടന്‍ തന്നെ ജഡ്ജി കേസ് വിളിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി ചോദിച്ചെങ്കിലും പരാതിയൊന്നുമില്ലെന്നായിരുന്നു ഫ്രാങ്കോയുടെ മറുപടി. പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലും പ്രതിഭാഗം ജാമ്യാപേക്ഷ നല്‍കാതിരുന്നതിനാലും റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടുന്നതായി മജിസ്‌ട്രേറ്റ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫ്രാങ്കോയെ പാലാ സബ് ജയിലിലേക്കു മടക്കിക്കൊണ്ടുപോയി. 20നു വീണ്ടും ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കണം. അതേസമയം, തിങ്കളാഴ്ച ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ അഭിഭാഷകര്‍ തുടങ്ങിയിട്ടുണ്ട്.
രണ്ടുദിവസത്തെ പോലിസ് കസ്റ്റഡിക്കു ശേഷം കഴിഞ്ഞ മാസം 24നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ബിഷപ്പിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും നിരീക്ഷിച്ചാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലിസും കോടതിയില്‍ വാദിച്ചിരുന്നു.
Next Story
RELATED STORIES
നിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMTഡോക്ടര്‍മാര്‍ക്കെതിരായ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കലാപ ആഹ്വാനം...
15 March 2023 5:43 AM GMTമധ്യപ്രദേശില്‍ എട്ടുവയസുകാരന് 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍...
15 March 2023 5:19 AM GMTകണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട; കാസര്‍കോട് സ്വദേശികളില്‍ നിന്ന്...
14 March 2023 7:58 AM GMT