കള്ളന്‍ മോദിയെന്ന് മോദിയുടെ മുഖത്തെഴുതി: ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കേസ്

ന്യൂഡല്‍ഹി: വിവാദ റഫാല്‍ ഇടപാടില്‍ ബിജെപി സര്‍ക്കാരിനെയും മോദിയെയും പരിഹസിച്ച കോണ്‍ഗ്രസ് നേതാവും സിനിമാ താരവുമായ ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി. പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ 'ചോര്‍'(കള്ളന്‍) എന്നെഴുതിയ ഫോട്ടോഷോപ്പ് ചിത്രമാണ് കഴിഞ്ഞ ദിവസം ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തത്.ചോര്‍ പ്രധാനമന്ത്രി മിണ്ടരുത് എന്ന ഹാഷ് ടാഗും ട്വീറ്റിനൊപ്പമുണ്ട്.ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ പോസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. വിവര സാങ്കേതിക വിദ്യയെ നിയന്ത്രിക്കുന്നതിനായുള്ള സെക്ഷന്‍ 67 പ്രകാരം ലക്‌നോവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദമാണ് പരാതി നല്‍കിയിരിക്കുന്നത്.

RELATED STORIES

Share it
Top