സുപ്രിംകോടതി നമ്മുടേത്: അതിനാല്‍ രാമക്ഷേത്രം നിര്‍മിക്കാനാവുമെന്ന് യുപി മന്ത്രി

ലഖ്‌നോ: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി യുപി മന്ത്രി മുകുത് ബിഹാറി. അയോധ്യയിലെ ക്ഷേത്ര നിര്‍മാണം സംബന്ധിച്ച് സുപ്രിംകോടതി വിധി വരാനുണ്ടല്ലോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ക്ഷേത്ര നിര്‍മാണം സാധ്യമാവും കാരണം സുപ്രിംകോടതി നമ്മുടേതല്ലേയെന്ന്് മന്ത്രി ചോദിച്ചത്.എന്നാല്‍, തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് മന്ത്രി പിന്നീട് പ്രതികരിച്ചു. നാലു തവണ എംഎല്‍എയായ മുകുത് ബിഹാറി ഇപ്പോള്‍ യുപിയിലെ സഹകരണവകുപ്പ് മന്ത്രിയാണ്.2019ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ ധ്രൂവികരണമെന്ന കാര്‍ഡ് ഇറക്കി കളിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്നാണ് പ്രസ്താവനയോട് കോണ്‍്ഗ്രസ് പ്രതികരിച്ചത്.

RELATED STORIES

Share it
Top