മൂന്നു വര്‍ഷത്തിനകം നക്‌സലിസം തുടച്ചുനീക്കുമെന്ന് രാജ്‌നാഥ്‌സിങ്ലക്‌നൗ: രാജ്യത്ത് നക്‌സലിസത്തിന്റെ വ്യാപനം കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും മൂന്നു വര്‍ഷത്തിനകം നക്‌സലിസം തുടച്ചുനീക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. ദ്രുതകര്‍മസേന (ആര്‍പിഎഫ്)യുടെ 26ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കല്‍ 126 ജില്ലകളെ ബാധിച്ചിരുന്ന നക്‌സലിസം 10-12 ജില്ലകളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഒന്നരകൊല്ലത്തിനകമോ മൂന്നു കൊല്ലത്തിനകമോ നക്‌സലിസം ഇല്ലാതാവും. സിആര്‍പിഎഫ് ഈ വര്‍ഷം 131 മാവോവാദികളെ വധിച്ചിട്ടുണ്ട്. 1278 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 58 മാവോവാദികള്‍ കീഴടങ്ങിയെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.

RELATED STORIES

Share it
Top