Flash News

പ്രളയം: തൃശ്ശൂരില്‍ 73.31 കോടിരൂപയുടെ നാശനഷ്ടം

പ്രളയം: തൃശ്ശൂരില്‍ 73.31 കോടിരൂപയുടെ നാശനഷ്ടം
X
തൃശ്ശൂര്‍: പ്രളയദുരന്തത്തില്‍ ജില്ലയില്‍ വിവിധ മേഖലകളിലായി എകദേശം 73.31 കോടിരൂപയുടെ നാശന്ഷടമെന്ന് ഔദ്യോഗിക കണക്ക്. കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത് (കെട്ടിടം), കെഎസ്ഇബി വകുപ്പുകളുടെ കീഴിലായാണ് പ്രളയക്കെടുതിയില്‍ മാത്രം ജില്ലയുടെ വിവിധഭാഗങ്ങളിലായി കോടികണക്കിന് രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിലെ മറ്റുവകുപ്പുകളുടെ കീഴില്‍ നാശന്ഷടങ്ങളുടെ കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്.



കാര്‍ഷികമേഖലയില്‍ വന്‍ നാശനഷ്ടമാണ് പ്രളയത്തില്‍ സംഭവിച്ചത്. 3969.167 ഹെക്ടറിലായി ആകെ 60.3 കോടിരൂപയുടെ കൃഷിനശിച്ചു. എറ്റവും വലിയ നഷ്ടം ഉണ്ടായത് വാഴകൃഷി മേഖലയിലാണ്. 555.75 ഹെക്ടറില്‍ 35.27 കോടി രൂപയുടെ നാശനഷ്ടമാണ് വാഴ(ബഞ്ചഡ്) കൃഷിക്ക് സംഭവിച്ചിട്ടുള്ളത്. 181. 98 ഹെക്ടര്‍ വാഴ(എന്‍ ബി) നശിച്ചു. ഈ ഇനത്തില്‍ 3.50 കോടിരൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. ജില്ലയില്‍ ആകെ 1901 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. 8.01 കോടിരൂപയുടെ നാശനഷ്ടമാണുള്ളത്. 517.12 ഹെക്ടറില്‍ 3.31 കോടിരൂപയുടെ പച്ചക്കറി കൃഷിയും നശിച്ചു. ജാതി, തെങ്ങ്, അടയ്ക്ക, റബ്ബര്‍, കുരുമുളക്, മരച്ചീനി, ഇഞ്ചി, വെറ്റില തുടങ്ങിയവയാണ് ജില്ലയില്‍ എറ്റവും വലിയ നാശനഷ്ടം സംഭവിച്ച മറ്റുവിളകളെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു.
ഇതുവരെയുള്ള കണക്കുകള്‍പ്രകാരം പ്രളയത്തില്‍ 1311 കന്നുകാലികളാണ് ജില്ലയില്‍ ചത്തത്. മൊത്തം 6.45 കോടിരൂപയുടെ നാശനഷ്ടമാണ് മൃഗസ,ംരക്ഷണവകുപ്പ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. 1038 ആടുകളും, 1394 പന്നികളും, കോഴിയും താറാവും ഉള്‍പ്പടെ 353969 പക്ഷികളും ചത്തു. 119 തൊഴുത്തുകളും 35 പൗള്‍ട്രി ഷെഡുകളും പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നാശനഷ്ടത്തിന്‍െ്‌റ കണക്കെടുപ്പ് തുടരുകയാണെന്നും നഷ്ടസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it