സംസ്ഥാനത്തെ പരക്കെ മഴ: അണകെട്ടുകള്‍ തുറക്കുന്നു; പൊന്നാനിയില്‍ രൂക്ഷമായ കടലാക്രമണം

കോഴിക്കോട്: സംസ്ഥാനത്തെ വടക്കന്‍ ജില്ലകൡ ഒറ്റപ്പെട്ട ശക്തമായ മഴ. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്. മലപ്പുറം പൊന്നാനി അഴീക്കലില്‍ രൂക്ഷമായ കടലാക്രമണം.നിരവധി വീടുകളിലേക്ക് വെള്ളം കയറി.


അഞ്ചോളം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.നഗരസഭയുടെ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.കൊല്ലം തെന്മല ഡാം തുറന്നു. മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. മുതിരപ്പുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെയും വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

RELATED STORIES

Share it
Top