Athletics

ദേശീയ ഓപണ്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്:റെയില്‍വേസ് ചാംപ്യന്മാര്‍

ദേശീയ ഓപണ്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്:റെയില്‍വേസ് ചാംപ്യന്മാര്‍
X

ഭുവനേശ്വര്‍: 58ാമത് ദേശീയ ഓപണ്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 300 പോയിന്റ് നേടി റെയില്‍വേസ് ചാംപ്യന്മാര്‍. രണ്ടാം സ്ഥാനത്തുള്ള സര്‍വീസസിന് 198 പോയിന്റാണുള്ളത്. 64 പോയിന്റുള്ള പഞ്ചാബിനാണ് മൂന്നാം സ്ഥാനം. എട്ടാം സ്ഥാനത്തുള്ള കേരളത്തിന് 24 പോയിന്റാണുള്ളത്.
സമാപന ദിവസം പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ 37 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് തിരുത്തി സര്‍വീസസിന്റെ അവിനാശ് സേബിള്‍ സ്വര്‍ണം നേടി. 1981ല്‍ ടോക്യോയില്‍ ഗോപാല്‍ സെയ്‌നി നേടിയ 8:30.88 എന്ന റെക്കോഡാണ് കലിംഗ സ്‌റ്റേഡിയത്തില്‍ 8:29.80 മിനുട്ടില്‍ അവിനാശ് തിരുത്തിയെഴുതിയത്. 100 മീറ്ററില്‍ സ്വര്‍ണം നേടിയ സര്‍വീസസിന്റെ സന്‍ജിത് ഇന്നലെ 200 മീറ്ററിലും (21.30) സ്വര്‍ണം കരസ്ഥമാക്കി.
ലോങ്ജംപില്‍ 8.20 മീറ്റര്‍ ചാടി ദേശീയ റെക്കോഡ് സ്ഥാപിച്ച കേരളത്തിന്റെ എം ശ്രീശങ്കറിനെ മികച്ച പുരുഷ അത്‌ലറ്റായും ഹരിയാനയുടെ 400 മീറ്റര്‍ ജേതാവ് (51.79 സെക്കന്‍ഡ്) അഞ്ജലി ദേവിയെ മികച്ച വനിതാ അത്‌ലറ്റായും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it