ജയിലിലെ നിരാഹാര സമരം: രാഹുല്‍ ഈശ്വര്‍ അടക്കം അഞ്ചു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അറസ്റ്റിലായി ജയിലില്‍ നിരാഹാര സമരം അനുഷ്ഠിച്ച രാഹുല്‍ ഈശ്വര്‍ അടക്കം അഞ്ചുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ (43), ഹരി നാരായണന്‍ (43), പ്രതീഷ് വിശ്വനാഥന്‍ (38), അര്‍ജ്ജുന്‍ (24), പ്രശാന്ത് ഷിനോയ് (34) എന്നിവരേയാണ് ആശുപത്രിയിലെത്തിച്ചത്. സെല്‍ റൂമില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കൊട്ടാരക്കര സബ്ജയിലില്‍ നിന്ന് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്‌

RELATED STORIES

Share it
Top