ലോക ഗുസ്തി ചാംപ്യന്‍ഷിപില്‍ പൂജ ദണ്ഡയ്ക്ക് വെങ്കലം


ബുദ്ധാപെസ്റ്റ് (ഹംഗറി): ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പൂജ ദണ്ഡയ്ക്ക് വെങ്കലം. വനിതകളുടെ 57 കിലോ വിഭാഗത്തില്‍ നോര്‍വെയുടെ ഗ്രേസ് ജേക്കബ് ഭുല്ലെനെ പരാജയപ്പെടുത്തിയാണ് പൂജ മെഡല്‍ സ്വന്തമാക്കിയത്. 2014 യൂത്ത് ഒളിംപിക് ചാംപ്യനായിരുന്നു പൂജ. ഇക്കുറി നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ പൂജയുടെ ഈ സീസണിലെ രണ്ടാമത്തെ മെഡലാണ് ഇത്. 2015 ല്‍ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. നേരത്തേ ചാംപ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ബജ്‌റങ് പൂനിയ വെള്ളി നേടിയിരുന്നു.മുമ്പ് വനിതകളില്‍ അല്‍ക്ക ടോമര്‍, ഗീത ഫോഗട്ട്,ബബിത ഫോഗട്ട് എന്നിവര്‍ മാത്രമാണ് ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുള്ളത്.

RELATED STORIES

Share it
Top