Flash News

ബിഷപ്പിനെതിരായ കേസ്: പോലിസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണമെന്ന് ഹൈക്കോടതി

ബിഷപ്പിനെതിരായ കേസ്: പോലിസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണമെന്ന് ഹൈക്കോടതി
X


കൊച്ചി: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് സ്വതന്ത്രമായി അന്വേഷിക്കാന്‍ പോലിസിനെ അനുവദിക്കണമെന്ന് ഹൈക്കോടതി. ഫ്രാങ്കോയ്‌ക്കെതിരായ മൂന്നു പൊതു താല്‍പര്യ ഹരജികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തീര്‍പ്പാക്കി. കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം വേണം, കന്യാസ്ത്രീകള്‍ക്ക് സംരക്ഷണം വേണം എന്നി ആവശ്യങ്ങളായിരുന്നു ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഈ ഹരജികളിലെ ആവശ്യം നിലനില്‍ക്കില്ലെന കോടതി വ്യക്തമാക്കി.

പോലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണമെന്നും മറ്റേതെങ്കിലും താല്‍പര്യങ്ങള്‍ ഈ ഹരജിക്കു പുറകില്‍ ഉണ്ടോ എന്നും കോടതി ചോദിച്ചു.

അതേ സമയം, കസ്റ്റഡിയിലുള്ള ബിഷപിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യപരിശോധന, തെളിവെടുപ്പുള്‍പ്പെടെ നിര്‍ണായക ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായുള്ള അപേക്ഷയും അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. ബിഷപിന്റെ ലൈംഗികശേഷി പരിശോധനഫലവും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറും.

പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ബിശപിനെ ഹാജരാക്കുക. കോടതി അനുവദിച്ച 48 മണിക്കൂര്‍ പൊലീസ് കസ്റ്റഡി ഇന്ന് ഉച്ചയ്ക്ക് 2.30നാണ് അവസാനിക്കുന്നത്.. ഫ്രാങ്കോയെ വീണ്ടും കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാടാണ് പൊലിസിനുള്ളത്.

ഇതോടെ കോടതി ഇന്ന് ബിഷപ്പിനെ റിമാന്‍ഡ് ചെയ്‌തേക്കും. പാലാ സബ് ജയിലിലായിരിക്കും ഫ്രാങ്കോയെ അടയ്ക്കാന്‍ സാധ്യത. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുകയാണെങ്കില്‍ മാത്രമാകും മറ്റ് ജയിലിലേക്ക് മാറ്റുക.
Next Story

RELATED STORIES

Share it