നെയ്മര്‍ ഇറങ്ങിയില്ല, എന്നിട്ടും പിഎസ്ജിക്ക് വമ്പന്‍ ജയം


പാരിസ്: ഇടവേളയ്ക്ക് ശേഷം തുടങ്ങിയ ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം നെയ്മറില്ലാതെ ഇന്നലെ കളി മെനഞ്ഞ പിഎസ്ജി സെന്റ് എറ്റിനയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് കീഴ്‌പ്പെടുത്തിയത്.
22ാം മിനിറ്റില്‍ ജൂലിയന്‍ ഡ്രാക്സ്ലറാണ് ടീമിന്റെ അക്കൗണ്ട് തുറന്നത്. രണ്ടാംപകുതിയുടെ തുടക്കത്തില്‍ പിഎസ്ജിക്ക് പെനല്‍റ്റി ഭാഗ്യം ലഭിച്ചു. പെനല്‍റ്റിയെടുത്ത കവാനിക്ക് പിഴച്ചില്ല. പന്ത് വലയില്‍ ചെന്നിരുന്നു. ടീം 2-0ന് മുന്നില്‍. തുടര്‍ന്ന് 76ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡിമരിയയും 84ാം മിനിറ്റില്‍ മൗസ ഡൈയാബിയും ഗോള്‍ കണ്ടെത്തിയതോടെ പിഎസ്ജി 4-0ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ലീഗില്‍ അഞ്ചു മല്‍സരങ്ങളില്‍ അഞ്ചും ജയിച്ച് ഒന്നാം സ്ഥാനത്ത് തന്നെയാണ് പിഎസ്ജി. ചാംപ്യന്‍സ് ലീഗ് മുന്നില്‍ കണ്ടാണ് പിഎസ്ജി നെയ്മര്‍ക്ക് വിശ്രമം അനുവദിച്ചത്.

RELATED STORIES

Share it
Top