നോക്കു കുത്തിയായി പോലിസ്, സ്ത്രീ പ്രവേശനത്തെ വിലക്കിയ ബോര്‍ഡ് പ്രതിഷേധക്കാര്‍ പുനസ്ഥാപിച്ചു
ajay G.A.G2018-10-17T16:05:28+05:30

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ വിലക്കിക്കൊണ്ട് നിലയ്ക്കലില്‍ സ്ഥാപിച്ച ബോര്‍ഡ് പ്രതിഷേധക്കാര്‍ പുനസ്ഥാപിച്ചു. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീ പ്രവേശനത്തിന് വിലക്ക് എന്ന് എഴുതിയ ബോര്‍ഡ് സര്‍ക്കാര്‍ മറച്ചിരുന്നു. ഇത് നീക്കം ചെയ്താണ് പ്രതിഷേധക്കാര്‍ സ്ത്രീപ്രവേശനത്തെ വിലക്കിക്കൊണ്ടുള്ള ബോര്‍ഡ് പുനസ്ഥാപിച്ചത്. രണ്ട് ബാനറുകള്‍ വച്ചാണ് താത്കാലികമായി ബോര്‍ഡ് മറച്ചിരുന്നത്. ഈ ബാനറുകള്‍ നീക്കം ചെയ്യുകയായിരുന്നു പ്രവര്‍ത്തകര്‍ ചെയ്തത്്. ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായ ബോര്‍ഡാണ് ഇത്തരത്തില്‍ പ്രവര്‍ത്തകര്‍ പുനസ്ഥാപിച്ചതെങ്കിലും പോലിസിന് ഇത് തടയാന്‍ കഴിഞ്ഞില്ല. നേരത്തേ ആന്ധ്രയില്‍ നിന്നുള്ള സ്ത്രീകളടക്കമുള്ള സംഘത്തിന് മലചവിട്ടാനാകാതെ മടങ്ങിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് പോലിസിന്റെ ഭാഗത്തു നിന്ന് വീണ്ടുമൊരു വീഴ്ചയുണ്ടായത്.