നജ്മല്‍ ബാബു: ഇടതുപക്ഷ ഹിന്ദുത്വ ബോധത്തെ തുറന്നു കാട്ടാന്‍ പ്രതിഷേധ കൂട്ടായ്മതിരുവനന്തപുരം: അന്തരിച്ച മുന്‍ നക്്‌സലൈറ്റ് നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നജ്്മല്‍ ബാബുവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മൃതദേഹം സംസ്‌കരിക്കാന്‍ കൂട്ടുനിന്ന ഇടതുപക്ഷ ഹിന്ദുത്വ ബോധത്തെ തുറന്നുകാട്ടാന്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

നാളെ രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ് പടിക്കലാണ് പ്രതിഷേധ പരിപാടി. നജ്്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷം തടഞ്ഞതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്്‌ലാം മതം സ്വീകരിച്ച എഴുത്തുകാരന്‍ കമല്‍സി പരിപാടിയില്‍ വച്ച് തന്റെ ഇസ്്‌ലാം മതസ്വീകരണത്തിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. നജ്്മല്‍ ബാബുവിന് വേണ്ടിയുള്ള മയ്യത്ത് നിസ്‌കാരവും നടക്കും.

താന്‍ മരിച്ചാല്‍ ചേരമാന്‍ ജുമാ മസ്്ജിദില്‍ അടക്കം ചെയ്യണമെന്ന് ഇസ്്‌ലാം മതം സ്വീകരിച്ച് നജ്്മല്‍ ബാബു എന്ന പേര് സ്വീകരിച്ച ടി എന്‍ ജോയി സുഹൃത്തുക്കളോടും മാധ്യമ പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യമുന്നയിച്ച് ചേരമാന്‍ ജുമാ മസ്്ജിദ് ഇമാമിന് കത്ത് അയക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പ്രദേശത്തെ എംഎല്‍എയും സിപിഎം നേതാക്കളും അടക്കം ഇടപെട്ട് അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി വീട്ടുവളപ്പില്‍ ദഹിപ്പിക്കുകയായിരുന്നു. ഇതിനെതിരേയാണ് ഹിന്ദുത്വ സെക്യുലറിസത്തിനെതിരായ ജനകീയ കൂട്ടായ്മയുടെ പേരില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top