ബസ്സുടമകള്‍ സമരത്തിന്; ശനിയാഴ്ച്ച അടിയന്തര യോഗംതൃശൂര്‍: ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ബസ്സുടമകള്‍ സമരത്തിനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ബസ്സുടമകളുടെ സംഘടന ശനിയാഴ്ച്ച തൃശൂരില്‍ അടിയന്തര യോഗം ചേരും. ചാര്‍ജ് വര്‍ധന അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം അവസാനം മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് നീക്കം.
ഇന്ധന വിലവര്‍ധനയെ തുടര്‍ന്ന് സംസ്ഥാനത്ത് മൂവായിരത്തോളം ബസ്സുകളും ജില്ലയില്‍ 200ഓളം ബസ്സുകളുമാണ് ഈ മാസം ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവച്ചത്. ഫോം ജി സര്‍ട്ടിഫിക്കറ്റ് നല്‍കി മൂന്നു മാസത്തിലേറെ ബസ്സുകള്‍ നിര്‍ത്തിയിടുന്നതിനായി നിരവധി ബസ്സുടമകളാണ് മോട്ടോര്‍ വാഹന വകുപ്പിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.

RELATED STORIES

Share it
Top