36 തടവുകാര്‍ക്ക് ശിക്ഷാഇളവിന് ശുപാര്‍ശ

തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നല്ലനടപ്പുകാരായ 36 തടവുകാരെ നിബന്ധനകള്‍ക്ക് വിധേയമായി ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനതല ജയില്‍ ഉപദേശകസമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് തീരുമാനം. നല്ലനടപ്പുകാരായ തടവുകാര്‍ക്ക് മൂന്നു ഘട്ടങ്ങളിലായി പ്രത്യേക ശിക്ഷാ ഇളവ് നല്‍കി വിടുതല്‍ നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

RELATED STORIES

Share it
Top