ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

ജലന്തര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലിസില്‍ 164 (രഹസ്യമൊഴി ) നല്‍കിയ വൈദികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ജലന്തറില്‍ ഇന്ന് രാവിലെയാണ് ഫാദര്‍ കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സഹ വൈദികന്‍ ചേര്‍ത്തലയിലുള്ള ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഫാ: കുര്യാക്കോസിന്റ ജലന്തറിലെ ഓഫീസ് അടിച്ച് തകര്‍ത്തിരുന്നു.ഫാദര്‍ കുര്യാക്കോസിന്റ് സഹോദരന്‍ ജോസ് കാട്ടുതറ മരണത്തെ കുറിച്ച് വിശദമായ അന്വേഷണംനടത്തണമെന്നാവശ്യപ്പെട്ട് ആലപ്പുഴ പരാതി നല്‍കും

RELATED STORIES

Share it
Top