'ജീവത്യാഗത്തിന് തയ്യാറായി' പ്രയാര്‍ ഗോപാലകൃഷ്ണന്‍ പമ്പയില്‍നിലയ്ക്കല്‍: ശബരിമലയ്ക്ക് വേണ്ടി താന്‍ ജീവത്യാഗത്തിന് തയ്യാറാണെന്ന് പമ്പയില്‍ നടക്കുന്ന നാമജപ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായി പോകവേ നിലയ്ക്കലിലെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആചാരത്തിന് വിരുദ്ധമായി യുവതികള്‍ കയറിയാല്‍ അന്ന് ശബരിമലയിലുള്ള പ്രാര്‍ത്ഥന മതിയാക്കും. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സമരം നടത്തിയവര്‍ക്കെതിരായ പൊലീസ് നടപടി ശരിയല്ല. അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ചെയ്യട്ടെ. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ താന്‍ ശബരിമലയിലുണ്ടാകുമെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ തന്നെ പമ്പയില്‍ നാമജപ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top