ശബരിമല വിഷയം ബിജെപിക്ക് നേട്ടമുണ്ടാക്കില്ല; കളിക്കുന്നത് വിഭജനത്തിന്റെ രാഷ്ട്രീയമെന്ന് പി പി മുകുന്ദന്‍കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപിയുടെ നിലപാടില്ലായ്മയെയും ഇരട്ടത്താപ്പിനെയും വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയ നേട്ടം ബിജെപിക്ക് ലഭിക്കുമെന്ന് പറയാനാവില്ലെന്ന് മുതിര്‍ന്ന അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ രാഷ്ട്രീയമല്ല വിഭജനത്തിന്റെ രാഷ്ട്രീയമാണ് സംസ്ഥാനത്തിപ്പോള്‍ കാണുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. വിശ്വാസികളുടെ വികാരമുള്‍ക്കൊളളുന്നതിലുണ്ടായ ആശയക്കുഴപ്പം ബിജെപിയടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാകുമെന്നും മുകുന്ദന്‍ ചൂണ്ടിക്കാട്ടുന്നു.

'ഞങ്ങളെക്കാളും വിശ്വാസികള്‍ രംഗത്തുണ്ട് എന്ന് രാഷ്ട്രീയ കക്ഷികള്‍ അറിയേണ്ടിയിരുന്നു. വിശ്വാസത്തിന്റെ രാഷ്ട്രീയമാണ് വേണ്ടത്. വിഭജനത്തിന്റെ രാഷ്ട്രീയമല്ല.' ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരം മനസിലാക്കുന്നതില്‍ ഹിന്ദു സംഘടനകളടക്കം പരാജയപ്പെട്ടുവെന്ന് പി പി മുകുന്ദന്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ശബരിമല വിഷയത്തെ സങ്കീര്‍ണമാക്കിയതെന്നു കുറ്റപ്പെടുത്തിയ മുകുന്ദന്‍, ദേവസ്വം ബോര്‍ഡിനെ രാഷ്ട്രീയ വിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

സുപ്രിംകോടതി ഉത്തരവ് വന്ന ശേഷമുളള കണ്‍ഫ്യൂഷന്‍ ബിജെപിയില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ദുര്‍വാശിയവസാനിപ്പിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും മുകുന്ദന്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുകുന്ദന്‍ പ്രധാനമന്ത്രി കത്തയച്ചിട്ടുണ്ട്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top