മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച യുവാവിനെതിരേ കേസെടുത്തു


വണ്ടിപ്പെരിയാര്‍: മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അനീഷ് സോമനെതിരെയാണ് കേസെടുത്തിരിക്കുന്നത്.സംഭവത്തില്‍ സിപിഎം പീരുമേട് ഏരിയ കമ്മിറ്റി അംഗം അംഗം രാജേന്ദ്രന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.ഫേസ്ബുക്കിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടയിലാണു അനീഷ് സോമന്‍ മുഖ്യമന്ത്രിയെ അവഹേളിച്ചത്. നാട്ടിലെ സമാധാനം തകര്‍ത്തിട്ട് പിണറായി വിജയന്‍ നാടുവിട്ടു എന്നു ആരോപിച്ചുള്ള പോസ്റ്റിലാണ് മോശമായ പരാമര്‍ശമുള്ളത്.
കഴിഞ്ഞ ദിവസമാണ് ഇയാള്‍ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 153 അ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ്‌

RELATED STORIES

Share it
Top