Flash News

മോദിയും ഷിജിന്‍പിങും അടുത്ത മാസം അര്‍ജന്റീനയില്‍ കൂടിക്കാഴ്ച നടത്തും

മോദിയും ഷിജിന്‍പിങും അടുത്ത മാസം അര്‍ജന്റീനയില്‍ കൂടിക്കാഴ്ച നടത്തും
X
ന്യൂഡല്‍ഹി: അര്‍ജന്റീനയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവൊ സവ്ഹുയി. അഫ്ഗാന്‍ നയതന്ത്ര പ്രതിനിധികള്‍ക്കുള്ള പ്രഥമ ഇന്ത്യാ ചൈന സംയുക്ത പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



അഫ്ഗാനിസ്താനിലെ ചൈനാ-ഇന്ത്യ സഹകരണത്തിലെ ആദ്യ പടിയാണി പരിപാടിയെന്നും ഭാവിയില്‍ സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വുഹാനില്‍ അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ശേഷം രണ്ടു തവണ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പിങും കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണില്‍ ചൈനയിലെ ഖ്വിങ്ഡാവുവില്‍ നടന്ന ഷാനകഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയിലും ജൂലൈയില്‍ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലുമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യാ-ചൈന ഉന്നതതല വ്യക്തികള്‍ തമ്മിലുള്ള പ്രഥമ വിനിമയ സംവിധാനത്തിന് തുടക്കംകുറിക്കാന്‍ ഡിസംബറില്‍ ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ വാങ്‌യിയും ഇന്ത്യ സന്ദര്‍ശിക്കുമെന്നും ലുവൊ അറിയിച്ചു. അഫ്ഗാന്‍ നയതന്ത്ര പ്രതിനിധികള്‍ക്കായുള്ള ഇന്ത്യാ-ചൈന സംയുക്ത പരിശീലന പരിപാടി ഒക്ടോബര്‍ 26 വരെ തുടരും.
Next Story

RELATED STORIES

Share it