കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ പോക്കറ്റടി: പ്രതി അറസ്റ്റില്‍കണ്ണൂര്‍: നഗരത്തില്‍ ബസ്സിറങ്ങി നടന്നു പോവുകയായിരുന്നയാളുടെ പോക്കറ്റടിച്ച യുവാവ് അറസ്റ്റില്‍. ഇരിക്കൂര്‍ സ്വദേശി വി വി ഇസ്മായിലി(49)നെയാണ് അര മണിക്കുറിനുള്ളില്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. കണ്ണപുരം സ്വദേശി മുഹമ്മദ് രാവിലെ 8.10 ഓടെ കാല്‍ടെക്‌സില്‍ ബസ്സിറങ്ങി നടന്നുപോവുന്നതിനിടെ മാന്യമായി വസ്ത്രം ധരിച്ച ഒരാളെത്തി കുശലം പറയുകയും പെട്ടെന്ന് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നു 1710 രൂപയുമെടുത്ത് ഓടിരക്ഷപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ എസ്‌ഐയും സംഘവും ഇയാള്‍ ഓടിരക്ഷപ്പെട്ട വഴി മനസ്സിലാക്കുകയും 8.45 ഓടെ താവക്കരയില്‍ നിന്ന് പിടികൂടുകയുമായിരുന്നു. പ്രതിയില്‍നിന്നു പണം കണ്ടെത്തിയതായി പോലിസ് അറിയിച്ചു. മാന്യമായി വസ്ത്രം ധരിച്ച് ആളുകളുമായി ചങ്ങാത്തം കൂടി പോക്കറ്റടിക്കുന്ന ഇയാള്‍ക്കെതിരേ വിവിധ സ്‌റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top