പോപുലര്‍ ഫ്രണ്ട് ജാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡന്റ് ജയില്‍ മോചിതനായി

റാഞ്ചി: ജാര്‍ഖണ്ഡിലെ പാക്കൂരില്‍ സംഘപരിവാരത്തിന്റെ ആള്‍കുട്ടകൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് പ്രകടനം സംഘടപ്പിച്ചതിന് അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് ജാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ കബീര്‍ ജയില്‍ മോചിതനായി.105 ദിവസത്തിനു ശേഷമാണ് അദ്ദേഹം ജയില്‍മോചിതനാവുന്നത്. 2017 മാര്‍ച്ചിലാണ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തതിനും പാക്കൂരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രതിഷേധിച്ചു പ്രകടനം സംഘടിപ്പിച്ചതിനും സംഘടനയെ നിരോധിച്ചതുമായി ബന്ധപ്പെട്ടും അദ്ദേഹത്തെ ജംതാരാ പോലിസ് അറസ്റ്റ് ചെയ്തത്. ഒരു കേസില്‍ പ്രദേശിക കോടതിയില്‍ നിന്നും ബാക്കി രണ്ടു കേസില്‍ ഹൈക്കോടതിയില്‍ നിന്നുമാണ് ജാമ്യം ലഭിച്ചത്

RELATED STORIES

Share it
Top