ജമ്മു കശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പിഡിപിശ്രീനഗര്‍:ജമ്മു കശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പീപള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി). അരക്ഷിതാവസ്ഥയുടെ അന്തരീക്ഷത്തില്‍ ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ഭരണഘടനയുടെ 35 എ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം ജനങ്ങള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതായി പിഡിപി നേതാവ് മെഹബൂബ മുഫ്തി വ്യക്തമാക്കി. പാര്‍ട്ടി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്നും അവര്‍ അറിയിച്ചു.

RELATED STORIES

Share it
Top