കന്യാസ്ത്രീകള്‍ക്കെതിരായ പരാമര്‍ശം; പിസി ജോര്‍ജ് മാപ്പ് പറഞ്ഞുകോട്ടയം: ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച മോശംപദം പിന്‍വലിക്കുന്നുവെന്നു പി സി ജോര്‍ജ് എംഎല്‍എ. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കരുതാത്ത വാക്കാണ് ഉപയോഗിച്ചത്. വൈകാരികമായി പറഞ്ഞുപോയതാണ്. കേസില്‍ ബിഷപ്പിനെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്നും പി സി ജോര്‍ജ് പറഞ്ഞു.

എന്നാല്‍, കന്യാസ്ത്രീക്കെതിരായ മറ്റ് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കേസെടുക്കാന്‍ ഒരുങ്ങിയതോടെയാണു ജോര്‍ജിന് പരാമര്‍ശം പിന്‍വലിക്കേണ്ടിവന്നത്.

ലൈംഗികപീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരായ പി സി ജോര്‍ജിന്റെ പരാമര്‍ശം സംസ്ഥാനത്തും ദേശീയ തലത്തിലും വാര്‍ത്തയായിരുന്നു. ഇതിനെതിരെ പ്രതിഷേധവും ശക്തമായി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. എംഎല്‍എയ്ക്ക് നിരക്കാത്ത രീതിയില്‍ സംസാരിച്ചതിന് പി സി ജോര്‍ജിനോട് വിശദീകരണം തേടുമെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top