മതവികാരം വ്രണപ്പെടുത്തല്‍; രഹന ഫാത്തിമയ്‌ക്കെതിരേ കേസെടുത്തുപത്തനംതിട്ട: സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ട എറണാകുളം സ്വദേശി രഹന ഫാത്തിമക്കെതിരേ പത്തനംതിട്ട പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. തൃക്കൊടിത്താനം സ്വദേശി ആര്‍ രാധാകൃഷ്ണമേനോന്‍ പത്തനംതിട്ട ഡിസ്റ്റിക് പോലീസ് ചീഫിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞദിവസം പോലിസിന്റെ കനത്ത സുരക്ഷയില്‍ ആന്ധ്രയില്‍ നിന്നുള്ള യുവതിക്കൊപ്പം നടപ്പന്തല്‍ വരെ ഇവര്‍ എത്തുകയും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങുകയായിരുന്നു.

RELATED STORIES

Share it
Top