വനിതാ നേതാവിനെ അപമാനിച്ചെന്ന പരാതിയില്‍ ലീഗ് നേതാവിനെതിരെ പാര്‍ട്ടി നടപടി

കണ്ണൂര്‍: വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുസ്ലിം ലീഗ് അഴിക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി കെപിഎ സലീമിനെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തി. പാര്‍ട്ടി നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് യുവതി നിയമനടപടിയ്ക്ക് ഒരുങ്ങിയ സാഹചര്യത്തിലാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.


ആഗസ്ത് 18നാണ് പഞ്ചായത്ത് അംഗമായ യുവതി പാര്‍ട്ടിക്ക് പരാതി നല്‍കുന്നത്. പരാതി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ സ്വമേധയാ മാറി നില്‍ക്കുകയാണ് എന്നാണ് സലീമിന്റെ വിശദീകരണം. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയാണ് സലിം.

RELATED STORIES

Share it
Top