ആന്റണിയുടെ കാലത്ത് അനുമതി നിഷേധിച്ചഡിസ്റ്റലറിക്ക് നായനാര്‍ സര്‍ക്കാര്‍ അനുമതി നല്‍കി: പന്തളം സുധാകരന്‍തിരുവനന്തപുരം: 1995 ലെ ആന്റണി മന്ത്രി സഭ അനുമതി നിഷേധിച്ച എംപീഡിസ്റ്റലറീസിനാണ്പിന്നീട്98 ല്‍ നയനാര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് ആന്റെണി മന്ത്രി സഭയിലെ എക്‌സൈസ് മന്ത്രിയായിരുന്നപന്തളം സുധാകരന്റെ വെളിപ്പെടുത്തല്‍. ചാരായ നിരോധനത്തിന് ശേഷംപുതിയ ബാറുകളോ മദ്യ നിര്‍മാണ ശാലകളോ ആരംഭിക്കാന്‍ പാടില്ലന്ന നയമായിരുന്നു ആന്റണി സര്‍ക്കാരിന്. അതിനാലാണ് 95ല്‍ എംപീ ഡിസ്റ്റലറീസിനും അനുമതി നിഷേധിച്ചത്. എന്നാല്‍ തുടര്‍ന്ന് വന്ന നയനാര്‍ സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയതോടെ അവര്‍ക്ക് ആരംഭിക്കാന്‍ കഴിഞ്ഞു. ഈ ഡിസ്റ്റലറിക്ക്് അനുമതി നല്‍കിയതിന് പിന്നില്‍ആന്റണി സര്‍ക്കാരിന് യാതൊരു പങ്കുമില്ലന്നുംഇക്കാര്യത്തില്‍ വസ്തുതകള്‍ മറച്ച് വച്ചാണ് ഇടതു സര്‍ക്കാര്‍പ്രചാരണം നടത്തുന്നതെന്നും പന്തളം സുധാകരന്‍ പറഞ്ഞു

RELATED STORIES

Share it
Top