പാക് കുടുംബത്തിന് താമസം നിഷേധിച്ചു; മുംബൈയില്‍ 40 ഓളം ഹോട്ടലുകള്‍ക്കെതിരെ പരാതി

pak family

മുംബൈ: പാക് കുടുംബത്തിന് മുംബൈയിലെ ഹോട്ടലുകള്‍ താമസം നിഷേധിച്ചതായി പരാതി. നാല്‍പതോളം ഹോട്ടലുകളാണ് 12 വയസുള്ള കുട്ടിയും സ്ത്രീകളും ഉള്‍പ്പെടെയുള്ള കറാച്ചിയില്‍ നിന്നെത്തിയ കുടുംബത്തിന് താമസം നിഷേധിച്ചത്. മുംബൈയിലെ ഹാജി അലി ദര്‍ഗ സന്ദര്‍ശിക്കാനാണ് ഇവര്‍ എത്തിയത്.

ഡല്‍ഹിയില്‍ നിന്നും ജോധ്പൂരില്‍ നിന്നും മുംബൈയിലെത്തിയ ഇവര്‍ രാത്രി താമസ സൗകര്യമന്വേഷിച്ച് മുംബൈയില്‍ നാല്‍പതോളം ഹോട്ടലുകളില്‍ കയറി ഇറങ്ങിയെങ്കിലും ആരും പാകിസ്താനികളായതിനാല്‍ കയറ്റിയില്ലെന്ന് ഇവര്‍ പറയുന്നു.

വിദേശികള്‍ക്ക് താമസസൗകര്യം നല്‍കുമ്പോള്‍ പൂരിപ്പിക്കേണ്ട ഫോറം സി പോലിസില്‍ നിന്ന് വാങ്ങി നല്‍കണമെന്നാണ് ഹോട്ടലുകാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം ഹോട്ടലുകാര്‍ക്ക് തന്നെയാണെന്ന് പോലിസ് വ്യക്തമാക്കി.പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ഇടപ്പെട്ട് മുംബൈ റെയില്‍വെ സ്റ്റേഷനില്‍ അന്തിയുറങ്ങാന്‍ അവസരമൊരുക്കുകയായിരുന്നു.മുംബൈയില്‍ നിന്ന തങ്ങള്‍ പോകുന്നു.പക്ഷെ കയ്‌പേറിയ ഓര്‍മകള്‍ സൂക്ഷിക്കാനിഷ്ടപ്പെടുന്നില്ലെന്നും കുടുംബാംഗമായ നൂര്‍ ബാനു പറഞ്ഞു.

RELATED STORIES

Share it
Top