Cricket

പേരുകേട്ട ഓസീസിനെ തകര്‍ത്ത് പാക് പട; 60 റണ്‍സിനിടെ വീഴ്ത്തിയത് 10 വിക്കറ്റ്

പേരുകേട്ട ഓസീസിനെ തകര്‍ത്ത് പാക് പട; 60 റണ്‍സിനിടെ വീഴ്ത്തിയത് 10 വിക്കറ്റ്
X

ദുബായ്:പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച തുടക്കത്തിന് ശേഷം പടിക്കല്‍ കലമുടച്ച് ടീം ആസ്‌ത്രേലിയ. പാകിസ്താന്റെ 438 റണ്‍സിന്റെ കൂറ്റന്‍ ലീഡ് മറികടക്കാനായി ഒന്നാം ഇന്നിങ്‌സില്‍ ഇറങ്ങിയ ഓസീസ് 202ന് പുറത്തായി. 142 റണ്‍സിനിടെ ഒരു വിക്കറ്റും നഷ്ടപ്പെടാതിരുന്ന ഓസീസ് പിന്നീട് 60 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 10 വിക്കറ്റും കളഞ്ഞു കുളിക്കുകയായിരുന്നു. ആറു വിക്കറ്റെടുത്ത അരങ്ങേറ്റക്കാരന്‍ ബീലാല്‍ ആസിഫും നാല് വിക്കറ്റെടുത്ത മുഹമ്മദ് അബ്ബാസുമാണ് ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തത്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ പാകിസ്താന് 7 വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ പാകിസ്താന് 325 റണ്‍സിന്റെ ലീഡുണ്ട്. പാകിസ്താന്‍ 3 വിക്കറ്റിന് 45 റണ്‍സ് എന്ന നിലയിലാണ്.
Next Story

RELATED STORIES

Share it