നിയന്ത്രണ രേഖ ലംഘിച്ച് പാക് ഹെലികോപ്റ്റര്‍; ഇന്ത്യന്‍ സൈന്യം വെടിവച്ചിടാന്‍ ശ്രമിച്ചുശ്രീനഗര്‍: ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നെത്തിയ പാക് ഹെലികോപ്റ്റര്‍ സേന വെടിവെച്ചിടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ജമ്മുകാഷ്മീരിലെ പൂഞ്ചില്‍ ഞായറാഴ്ച രാവിലെയായിരുന്നു പാക് ഹെലികോപ്റ്റര്‍ നിരീക്ഷണ പറക്കല്‍ നടത്തിയത്.
പൂഞ്ചിലെ മലയോര മേഖലയ്ക്കടുത്ത് വെള്ള നിറത്തിലുള്ള പാക് ഹെലികോപ്ടര്‍ പറന്നത്. കഴിഞ്ഞ മാസവും പാക് സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ നിയന്ത്രണരേഖയില്‍ കാണപ്പെട്ടിരുന്നു. സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ വീണ്ടും വ്യോമാതിര്‍ത്തി ലംഘിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിംഗ് രണ്ടാം മിന്നലാക്രമണത്തിന് സമാനമായ മറുപടി പാകിസ്ഥാന് നല്‍കിയതായി പ്രതികരിച്ചിരുന്നു. ചില വലിയ കാര്യങ്ങളൊക്കെ നടന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം യുഎന്നില്‍ പ്രസംഗിച്ച കേന്ദ്രമന്ത്രി സുഷമാ സ്വരാജും പാക്കിസ്ഥാനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
afsal ph aph

afsal ph aph

Our Contributor help bring you the latest article around you


RELATED STORIES

Share it
Top