വീടുകളുടെ പുനരുദ്ധാരണത്തിന് പെയിന്റ് കമ്പനികളുടെ സഹകരണം തേടി സര്‍ക്കാര്‍തിരുവനന്തപുരം : മഴക്കെടുതിയില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പെയിന്റ് കമ്പനികളുടെ സഹകരണം തേടി. നിലവില്‍ തകര്‍ച്ച നേരിട്ടതായി ആദ്യഘട്ടത്തില്‍ കണക്കാക്കപ്പെട്ടിരിക്കുന്ന 65,000 വീടുകളുടെ പെയിന്റിംഗ് ജോലികള്‍ ചെയ്തു സഹകരിക്കണമെന്ന് പെയിന്റ് കമ്പനി പ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ അഭ്യര്‍ഥിച്ചു.
പെയിന്റ് കമ്പനികള്‍ക്ക് പുനരുദ്ധാരണം വേണ്ടിവരുന്ന വീടുകളുടെ പട്ടിക തരംതിരിച്ച് രേഖാമൂലം കത്ത് നല്‍കാമെന്നും ഇതുപ്രകാരം ആവശ്യമായ പെയിന്റിംഗ് നടത്തി സഹകരിക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം കമ്പനി മേധാവികളെ ബോധ്യപ്പെടുത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന് പെയിന്റ് കമ്പനി പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.
യോഗത്തില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം. പ്രകാശന്‍ മാസ്റ്റര്‍, പ്രമുഖ പെയിന്റ് നിര്‍മാണ കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top