ഫ്രഞ്ച് ഓപണ്‍: തന്നെ പരാജയപ്പെടുത്തിയ താരത്തോട് പകരം വീട്ടി സിന്ധു


പാരീസ്: ഇക്കഴിഞ്ഞ ഡെന്‍മാര്‍ക്ക് ഓപണിലെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താക്കിയ താരത്തെ 34 മിനിറ്റിനുള്ളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ സൂപ്പര്‍ വനിതാ ഷട്ട്‌ലര്‍ പി വി സിന്ധു. ചൈനയുടെ ബേവന്‍ യങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക മൂന്നാം നമ്പര്‍ താരമായ സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-17,21-8. ജയത്തോടെ ഇന്ത്യന്‍ താരം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലോക 11ാം നമ്പര്‍ താരമാണ് ബേവന്‍ യങ്.

RELATED STORIES

Share it
Top